തിരുവനന്തപുരം: ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപ്പന. വെള്ളിയാഴ്ച മുതൽ ഉത്രാടം വരെ നാലുദിവസങ്ങളിൽ വിറ്റത് ഒരു കോടി അമ്പത്തേഴായിരം ലിറ്റർ പാലാണ്. ഈ നാലുദിവസം 13 ലക്ഷം കിലോ തൈരും വിറ്റു. ഉത്രാടദിനത്തിൽ മാത്രം 38ലക്ഷം ലിറ്റർ പാൽ വിറ്റതായി മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു.ഓണക്കാലത്തെ ആവശ്യകത മുന്നിൽകണ്ട് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ ആണ് മിൽമ അധികമായി സംഭരിച്ചത്. അയൽ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാല പാൽവരവ് ഉറപ്പാക്കിയതെന്നും കെ എസ് മണി പറഞ്ഞു.കോവിഡ് ഭീതി പൂർണമായും അകന്ന സമയമായതിനാൽ പാലിൻറെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിൽപ്പന സർവകാല റെക്കോർഡിലെത്തുമെന്നായിരുന്നു അനുമാനം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ കണക്കുകൾ.
Tags:
Kerala