ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,643 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 1661 കേസുകളാണ് ഇന്ന് വർധിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്നാണ് ഇന്നും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 22,040 പേർക്ക് കേരളത്തിൽ രോഗം സ്ഥിരീകരിച്ചിരുന്നു
464 പേർ കൂടി കോവിഡിന് കീഴടങ്ങിയതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4.26 ലക്ഷം (4,26,754) ആയി. 16 ലക്ഷത്തോളം പരിശോധനകൾ കൂടി നടത്തിയപ്പോൾ 41,096 പേർ രോഗമുക്തി നേടി. 97.36 ശതമാനമാണ് രാജ്യത്തെ ഇതുവരെയുള്ള രോഗമുക്തി നിരക്ക്.
4.14 ലക്ഷം (4,14,159) ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ 57.97 ലക്ഷം (57,97,808)പേർക്ക് കൂടി വാക്സിൻ നൽകിയതോടെ ആകെ വാക്സിനേഷൻ 49.53 കോടിയായി (49,53,27,595).
44,643 പുതിയ രോഗികള്‍, 464 മരണങ്ങള്‍ കൂടി; രാജ്യത്തെ കോവിഡ് കണക്കുകളില്‍ വര്‍ധന
by web news deskVIA THALASSERY
•