ആക്രി പെറുക്കിവിറ്റും കല്ലുവെട്ടിയും DYFI സമാഹരിച്ചത് 1546 സ്മാര്‍ട്ട് ഫോണുകള്‍




പഠനം ഓണ്‍ലൈനിലേക്ക് മാറുമ്പോള്‍ സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളുമില്ലാതെ ഓഫ്‌ലൈനായിരിക്കുന്ന കുട്ടികള്‍ ഡിജിറ്റല്‍ ഡിവൈഡിന് വിധേയരാക്കപ്പെട്ട് പുറന്തള്ളപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഗൗരവകരമായ പ്രശ്‌നത്തിന് ദ്രുതഗതിയില്‍ പരിഹാരം കണ്ട് മാതൃകയാകുകയാണ് ഇടത് യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ. 


അതിന് ഡിവൈഎഫ്‌ഐ സ്വീകരിച്ച മാര്‍ഗ്ഗമോ അത്യന്തം ഹൃദവും മാതൃകയാക്കേണ്ടതും. പത്രവും പ്ലാസ്റ്റിക് കുപ്പികളും പേപ്പര്‍ കഷ്ണങ്ങളും ഉള്‍പ്പെടെയുള്ള ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റ് സമാഹരിച്ച തുകകൊണ്ട് 1546 വിദ്യാര്‍ഥികള്‍ക്കാണ് ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്.


ആക്രിപെറുക്കി വിറ്റത് കൂടാതെ കല്ലുവെട്ടിയും മീന്‍ വിറ്റും ബിരിയാണി വെച്ച് കച്ചവടം ചെയ്തും കിട്ടിയ തുകയും സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനായി പ്രയോജനപ്പെടുത്തി. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത 1000 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ഫോണുകള്‍ നല്‍കാനാണ് ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പ്രവര്‍ത്തകരുടെ നിസ്വാര്‍ഥമായ സഹകരണം കൊണ്ട് 1546 കുട്ടികള്‍ക്കുവേണ്ട


ഫോണ്‍വാങ്ങാനായെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. ജില്ലയിലെ 12 ബ്ലോക്ക് കമ്മിറ്റികളുടേയും 120 മേഖലാ കമ്മിറ്റികളുടേയും നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിനല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്.


കൊവിഡ് ബാധിതരായ വിദ്യാര്‍ഥികളെ പരീക്ഷാഹാളിലെത്തിക്കുന്നതിന് 486 സ്‌നേഹവണ്ടികള്‍ ഒരുക്കിയതിന് തൊട്ടുപിന്നാലെയാണ് 1546 സ്മാര്‍ട്ട് ഫോണുകളും ഡിവൈഎഫ്‌ഐ വിതരണം ചെയ്യുന്നത്. 


മ്മിറ്റി സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച 1000 ഫോണുകളുടെ വിതരണം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, സിപിഐ (എം) കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ്, കോട്ടയം ജില്ലാ സെക്രട്ടറി സജേഷ് പി ശശി, ജില്ലാ പ്രസിഡണ്ട് കെ ആർ അജയ്, എന്നിവർ പങ്കെടുത്തു.

Previous Post Next Post