ടോക്യോ ഒളിമ്പിക്സ് പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനത്തോടെ തന്നെയാണ് ഇന്ത്യന്‍ വനിതകള്‍ ഹോക്കികളം വിടുന്നത്. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ബ്രിട്ടനോട് 4-3 നാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതി തോറ്റത്. ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
‘ടോക്യോ ഒളിമ്പിക്സിലെ വനിത ഹോക്കി ടീമിന്‍റെ പ്രകടനം നാം എന്നും ഓര്‍ത്തിരിക്കും. ഉടനീളം അവര്‍ അവരുടെ മികച്ച പ്രകടനം നടത്തി. അസാമാന്യമായ ധൈര്യവും, കഴിവും ടീമിലെ ഒരോ അംഗങ്ങളും പുറത്തെടുത്തു. ഇന്ത്യ ഈ ടീമിനെക്കുറിച്ച് അഭിമാനം കൊള്ളുന്നു’ – പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്. മത്സരം തുടങ്ങി രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ ഇരട്ട ഗോളുകളുമായി ബ്രിട്ടന്‍ മുന്നിലെത്തി. എന്നാല്‍ ഇരട്ട ഗോൾ അടിച്ച് ഗുര്‍ജിത് കൗര്‍ ഇന്ത്യയെ ഒപ്പമെത്തിച്ചു. പിന്നാലെ വന്ദന കത്താരിയയിലൂടെ മൂന്നാം ഗോളും നേടി ഇന്ത്യ ലീഡെടുത്തു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ 3-3ന് സമനില പിടിച്ചതോടെ അവസാന ക്വാര്‍ട്ടര്‍ നിര്‍ണായകമായി.
Tags:
Sports