സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 ആയി. കഴിഞ്ഞ ദിവസം പവന്റെ വില 35,840 രൂപയായിരുന്നു. ആറുദിവസത്തിനിടെ പവന്റെ വിലയിൽ 520 രൂപയുടെ കുറവാണുണ്ടായത്.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.1ശതമാനം കുറഞ്ഞ് 1,802.05 ഡോളർ നിലവാരത്തിലെത്തി. യു.എസ്. ഡോളർ കരുത്തുനേടിയതും പുറത്തവരാനിരിക്കുന്ന യു.എസിലെ തൊഴിൽ ഡാറ്റയുമാണ് സ്വർണവിലയെ ബാധിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,498 രൂപ നിലവാരത്തിലാണ്. ഒരുമാസത്തെ താഴ്ന്ന വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വിലയിടിവുണ്ടായി.
സ്വർണ വിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു 35,680 ആയി
by web news deskVIA THALASSERY
•