നേമം മണ്ഡലത്തില്‍ കാലുകുത്തിക്കില്ലെന്ന ബിജെപി നേതാവ് വി.വി രാജേഷിന്റെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി വി.ശിവന്‍ കുട്ടി. താന്‍ വി.വി രാജേഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡില്‍ ചെന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് ഒരു ചായയും കുടിച്ച് മടങ്ങിയെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. നേമം മണ്ഡലത്തിന്റെ ഭാഗമായ പൂജപ്പുരയില്‍ എല്‍ഡിഎഫ് മേഖലാ കമ്മറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള പഠന സഹായ വിതരണത്തിലാണ് മന്ത്രി പങ്കെടുത്തത്. ഉദ്ഘാടന പ്രസംഗത്തിന്റെ ഒരു ഭാഗവും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
മന്ത്രിയുടെ പ്രസംഗത്തിലെ വരികള്‍ ഇങ്ങനെ.
മണ്ഡലത്തില്‍ നിന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എയെ ആ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പറയുന്ന വാക്കിന് എന്തെങ്കിലും വിലയുണ്ടോ എന്നത് ഇന്നത്തെ ചടങ്ങിന്റെ കാര്യത്തില്‍ തന്നെ തെളിവാണ്. ഈ മണ്ഡലത്തില്‍ കാലുകുത്താനുള്ള അധികാരം ജനങ്ങള്‍ നല്‍കിയിരിക്കുന്നത് വി.ശിവന്‍ കുട്ടിക്കും ഇടതുപക്ഷജനാധിപത്യ പ്രസ്താനത്തിനുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വി.വി രാജേഷ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സ്ഥാനത്തേക്ക് ജയിച്ചത് പൂജപ്പുര വാര്‍ഡില്‍ നിന്നാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിന്ന് ഒരു പ്രവര്‍ത്തകന്‍ പോലും വി.വി രാജേഷിനെ പൂജപ്പുരയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടില്ല. അത്ര വിവരദോഷികളല്ല ഇടതുപക്ഷപ്രവര്‍ത്തകരെന്നും ശിവന്‍ കുട്ടി പ്രസംഗത്തില്‍ പറഞ്ഞു. രാജിവെച്ചില്ലെങ്കില്‍ മണ്ഡലത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വി.വി. രാജേഷ് ശിവന്‍കുട്ടിയെ വെല്ലുവിളിച്ചത്.
Tags:
Kerala