കോവിഡിന്റെ പേരില്‍ അതിര്‍ത്തി അടച്ച കര്‍ണാടക നടപടി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇതുമൂലം ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കര്‍ണാടകത്തിലേക്ക് പോകുന്ന കാസർഗോഡ് ജില്ലക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പോലീസ് സഹായത്തോടെ സംവിധാനമേര്‍പ്പെടുത്തുമെന്ന് എ.കെ.എം അഷ്റഫിന്റെ സബ്മിഷന് അദ്ദേഹം മറുപടി നല്‍കി.
പ്രശ്നം സംബന്ധിച്ച് കര്‍ണാടക പോലീസ് മേധാവിയുമായി സംസ്ഥാന പോലീസ് മേധാവി ചര്‍ച്ച നടത്തി സഹകരണവും സൗകര്യങ്ങളുമൊരുക്കാമെന്ന് ഉറപ്പ് വാങ്ങിയിട്ടുണ്ട്.