ഐഫോണോ ആപ്പിള്‍ ഉപകരണങ്ങളോ ഉപയോഗിക്കുന്നവര്‍ അശ്ലീല ഫോട്ടോ സൂക്ഷിച്ചാല്‍ പണികിട്ടും. അത്തരത്തിലുള്ള ഒരു വാര്‍ത്തായണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കമ്പനി ഒരു പുതിയ കമ്മ്യൂണിക്കേഷന്‍ അസറ്റ്സ് സര്‍വെ ആന്‍ഡ് മാപ്പിങ് ടൂള്‍ (സിഎഎസ്എം) അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഐഫോണുകളില്‍ ഒരു സിഎഎസ്എം സ്‌കാനിങ് ടൂള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്ന വിവരം.ഇത് ആപ്പിളിന്റെ ഐമെസേജിങ് സിസ്റ്റമടക്കം നിരീക്ഷിക്കുമെന്നാണ് ഗവേഷകന്‍ പറയുന്നത്.
ഫോണില്‍ ഉപയോക്താവ് പോണ്‍, അതായത് പ്രതേകിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ എന്ന അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ സിഎഎസ്എം അവതരിപ്പിക്കുന്നത് എന്നാണ് വിശദീകരണം.ഇത്തരത്തില്‍ പുതിയ സംവിധാനം വിവിധ സര്‍ക്കാരുകള്‍ക്ക് ഇനി പെഗസസിന്റെ സേവനമൊന്നും തേടാതെ ഉപയോക്താവിന്റെ ഫോണില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനമാകാം ആപ്പിള്‍ ഒരുക്കി നല്‍കുന്നതെന്ന ആരോപണവും ഉണ്ട്. എന്നാല്‍ കമ്പനിയുടെ ഈ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.
Tags:
tech